ഭാരത് രത്ന മൗലാനാ അബ്ദുൽ കാലാം ആസാദ് പ്രഥമ പുരസ്കാരം തെങ്ങമം ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിന് ലഭിച്ചതിൽ സന്തോഷിക്കുന്നു. ലഭിച്ച ഈ അംഗീകാരം സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് സഹായമേകിയ രക്ഷിതാക്കൾ , നിലവിലുള്ളവരും സ്ഥലം മാറിപോയവരുമായ അദ്ധ്യാ പകർ, വിദ്യാർത്ഥികൾ, നല്ലവരായ നാട്ടുകാർ, ജന പ്രതിനിധികൾ എന്നിവർക്കായി സമർപ്പിക്കുന്നു. അവാർഡിനായി പരിഗണിച ചില കാര്യങ്ങൾ ..
- ഹയർ സെക്കണ്ടറി പൊതു പരീക്ഷകളിൽ സംസ്ഥാന ശരാശരിക്കുമുകളിലുള്ള വിജയ ശതമാനം.
- വിദ്യാർത്ഥി സമരങ്ങൾ മൂലം അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതിരിക്കാനായി ബഹു കേരള ഹൈക്കോടതിയിൽ നിന്നും സമര നിരോധന ഉത്തരവ് വാങ്ങിയിട്ടുള്ളതിനാൽ ഒരു അധ്യയന ദിനം പോലും നഷ്ടപ്പെടുന്നില്ല .
- രണ്ടു വർഷങ്ങളിൽ സ്കൂൾ മാഗസിനുകൾ പ്രസിദ്ധീകരിച്ചു .2014-15 ൽ “,മൊഴി ” എന്ന പേരിലും 2016 ൽ “ജ്വാല ” എന്നപേരിലുള്ളത് നവംബർ അവസാനം പ്രസിദ്ധീകരിക്കുന്നു.
- വിദ്യാർത്ഥികളുടെ അഭാവം , അവരുടെ പഠന നിലവാരം എന്നിവ അറിയിക്കുന്നതിനായി രക്ഷകർത്താകൾക്ക് കേന്ദ്രീകൃത എസ് . എം . എസ് സംവിധാനം.
- സ്കൂൾ ക്യാമ്പസിൽ വിവിധതരം കൃഷികൾ – വാഴ, ചേമ്പ്, ചീര, പയർ, മുളക്.
- ജില്ലാ ലെവലിൽ വിജയിച്ചുകൊണ്ടിരിക്കുന്ന ഹോക്കി ടീമും, ഫുട്ബോൾ ടീമും.
- മുഴുവൻ ക്ലാസ് മുറികളിലും , റീഡിങ് റൂമിലും , ലാബുകളിലും രണ്ടും അതിലധികം ഫാനുകളും ആവശ്യത്തുനുള്ള ലൈറ്റുകളും .
- എല്ലാ ക്ലാസ്സുകളിലും വൈറ്റ്ബോർഡുകൾ .
- ക്ലാസ്സുകളിൽ വിദ്യാർത്ഥികളെ വിവരങ്ങൾ അറിയിക്കുന്നതിനായി സ്ഥിരമായ ഓഡിയോ സിസ്റ്റം.
- എല്ലാ മാസവും അവസാന പ്രവർത്തി ദിവസം ഉച്ചക്കുശേഷം അക്കാദമിക് കാര്യങ്ങൾ വിലയിരുത്തുന്നതിനും , അടുത്തമാസത്തിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സ്റ്റാഫ് മീറ്റിംഗ്.
- എല്ലാ തിങ്കളാഴ്ചകളിലും നടത്തപെടുന്ന അസ്സെംബ്ളികൾ വൈവിധ്യമാർന്നവ – ജനറൽ നോളഡ്ജ് , പത്രങ്ങളിലെ എഡിറ്റോറിയൽ, ഇന്നത്തെ ചിന്താവിഷയം , ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള കുട്ടികളുടെ പ്രഭാഷണം, ഏതെങ്കിലും ഒരു കോഴ്സ് പരിചയപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ളത്.
- എല്ലാ വിഷയങ്ങൾക്കും പ്രതിമാസ ടെസ്റ്റ് പേപ്പറുകളും, പ്രോഗ്രസ്സ് റിപ്പോർട്ടുകളും .
- മറ്റ് ഏജൻസികളുടെയോ , തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെ രക്ഷിതാക്കളുടെയും , അധ്യാപകരുടെയും സഹായ – സഹകരണത്തോടെ നടപ്പിലാക്കിയ കാര്യങ്ങൾ
(എ) 65,000 രൂപ മുതൽ മുടക്കിൽ കലോത്സവത്തിന് വരെ ഉപയോഗിക്കുവാൻ
കഴിയുന്ന മൈക്ക് സെറ്റ്.
(ബി) എഞ്ചിനീയറിംഗ് കോളേജുകളിലേതിന് സമാനമായ രീതിയിലുള്ള കംപ്യൂട്ടർ
ലാബ്- 1,20, 000 രൂപ ചിലവിൽ.
(സി) 60,000 രൂപ മുടക്കി ആഡിറ്റോറിയത്തിൽ ഉപയോഗിക്കാനായി
ഗുണമേന്മയുള്ള 200 പ്ലാസ്റ്റിക് കസേരകൾ കമ്പനിയിൽ നിന്നും നേരിട്ടുവാങ്ങി.
(ഡി) 32, 000 രൂപ ചിലവാക്കി “ഫിൽറ്റർ വാട്ടർ പ്രൊജക്റ്റ്” ഡിസംബറിൽ
നടപ്പിലാക്കുന്നു.
(ഇ) മുഴുവൻ ക്ലാസ് മുറികളും , സ്കൂൾ പരിസരവും , ലാബുകളും
Rs. 45,000/- ചെലവിൽ CCTV സംവിധാനം
- “സ്പീഡ് ഫയൽ ഡിസ്പോസിങ് സിസ്റ്റം “- സ്കൂളിൽ ലഭിക്കുന്ന രക്ഷകർത്താക്കൾ , വിദ്യാർഥികൾ, അദ്ധ്യാപകർ എന്നിവരുടെ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ, സർവീസ് കാര്യങ്ങൾ എന്നിവ അന്നു തന്നെ തീർപ്പാക്കുന്നു . സങ്കീർണമായവ തൊട്ടടുത്ത ദിവസവും. വിവരാവകാശ നിയമ അപേക്ഷകളും അങ്ങനെതന്നെ. ( ക്ലാർക്കും , പീയ്യൂണും ഇല്ലാതെ തന്നെ )
- ഒരു പീരീഡ് പോലും അദ്യാപകരില്ലാതെ ഒഴിഞ്ഞു കിടക്കുന്നില്ല.
- നാഷണൽ സർവീസ് സ്കീം, ദേശീയ ഹരിത സേന , ലഹരി വിരുദ്ധ ക്ലബ് , സൗഹൃദ ക്ലബ് , കരിയർ ഗൈഡൻസ് കൗൺസിൽ, എന്നിവയുടെ മികച്ച പ്രവർത്തനം .
- ആഴ്ചയിൽ ഒരു പീരീഡ് എല്ലാ ക്ലാസ്സുകളിലും ലൈബ്രറിക്ക്.
- പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിതാനായി ” പുവർ ഫണ്ട് “
- കുട്ടികളിൽ സമ്പാദ്യ ശീലം വളർത്താനും ബാങ്കിങ് ശീലം ഉണ്ടാക്കുന്നതിനുമായി പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കുമായി ചേർന്ന് ” സേവിങ് അക്കൗണ്ട് തുറക്കലും , ആഴ്ചയിലുള്ള പണം നിക്ഷേപിക്കലും”.
- എല്ലാ വിഷയങ്ങൾക്കും ആഴ്ചയിലൊരിക്കൽ IT അധിഷ്ഠിത പഠന രീതി .
- ഡിസംബർ 31 യോടുകൂടി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഇ-മെയിൽ ഐ . ഡി.
- അദ്ധ്യാപകരുടെ IT റിട്ടേണുകളും , TDS റിട്ടേണുകളും പുറം ഏ ജൻസിക്ക് നൽകാതെ ഓഫിസിൽ നിന്നുതന്നെ കൃത്യ മായി ചെയ്തു നൽകുന്നു.
- A.P.J. അബ്ദുൽ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ “അഗ്നിച്ചിറകുകൾ ” പത്തു കോപ്പികൾ വാങ്ങി ഒരുവർഷം കൊണ്ട് എല്ലാ വിദ്യാർത്ഥികളെയും കൊണ്ട് വായിപ്പിച്ചു.
24. ഒരുവർഷത്തിൽ ഒരിക്കൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികളുമായി ” വൃദ്ധ സദൻ” സന്ദർശനം .