തെങ്ങമം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം ടീം മുൻകൈയെടുത്തു സഹപാഠികളായ അഖിൽ ഉണ്ണിത്താനും, നീതു ഉണ്ണിത്താനും വേണ്ടി നിർമ്മിച സ്നേഹ വീടിന്റെ താക്കോൽദാന കർമ്മം 2018 ജൂൺ 29 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് തെങ്ങമം ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു. അടൂർ എം. എൽ. എ, ശ്രീ. ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. കെ. ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷൻ ആയ ചടങ്ങിന് പ്രിൻസിപ്പാൾ എം. അഷറഫ് സ്വാഗതം പറഞ്ഞു.
ചടങ്ങിന് ബഹു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജി. പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. വിമൽ കൈതക്കൽ, പള്ളിക്കൽ ഗ്രാമപഞ്ചായത് മെമ്പർമാരായ ശ്രീ. എം. ശിവദാസൻ, ശ്രീ. സദാശിവൻ പിള്ള , പി. എ. സി. അംഗം ശ്രീ. പി. ആർ. ഗിരീഷ്, ശ്രീ. എൻ. രാമചന്ദ്രൻ നായർ, ശ്രീ. പി. ശിവൻകുട്ടി, ജില്ലാ സഹകരണ ബാങ്ക് തെങ്ങമം ശാഖ മാനേജർ ശ്രീ. തോട്ടുവ മുരളി, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി. സുലേഖ, എക്സികുട്ടീവ് അംഗം ശ്രീമതി. ലേഖ. എസ്, യുവരശ്മി ഗ്രന്തശാല സെക്രട്ടറി ശ്രീ. ചന്ദ്രനാഥാൻ, ശ്രീ. രാമചന്ദ്രകുറുപ് സർ, ശ്രീ സദാശിവൻ പിള്ള സർ, സീനിയർ അസിസ്റ്റന്റ് ഡോ. കെ. സന്ധ്യാകുമാരി, മുൻ പ്രോഗ്രാം ഓഫീസർ ഉഷ സി എസ്, സ്റ്റാഫ് സെക്രട്ടറി അജീന എം, വോളന്റിയർ ലീഡർമാരായ ആദിത്യൻ, ഉത്തര എ. നായർ എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി. ദിവ്യ എസ് പുഷ്പൻ, ഇൻ ചാർജ് പ്രോഗ്രാം ഓഫീസർ നന്ദി പറഞ്ഞു.
പ്രസ്തുത ചടങ്ങിന് ആശംസകൾ നേരാനായി സംസ്ഥാന എൻ എസ് എസ് കോഓർഡിനേറ്റർ ഡോ.ജേക്കബ് ജോണും എത്തിയിരുന്നു.
വീട് നിർമാണത്തിന് നേതൃത്വം നൽകിയ ശ്രീമതി. അശ്വതി ടീച്ചർ ചടങ്ങിന് എത്തിയിരുന്നില്ല എന്നത് ഏവർക്കും വിഷമം ഉണ്ടാക്കി എങ്കിലും ടീച്ചറിന്റെ സാനിധ്യം ഏവരും മനസ്സിൽ കണ്ടു.
തെങ്ങമം സ്കൂളിന്റെ ഇത്തരത്തിലുള്ള ഈ പ്രഥമ സംരംഭം വിജയിപ്പിച്ച ഏവരെയും സ്മരിക്കുന്നു. ഒരായിരം, ഒരായിരം നന്ദി.