തെങ്ങമം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനാവാരാഘോഷങ്ങളുടെ സമാപന സമ്മേളനം സ്കൂൾ മൈതാനത്തു സംഘടിപ്പിച്ച പ്രത്യേക വേദിയിൽ പ്രമുഖ പത്രപ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനും, സാഹിത്യകാരനും, പക്ഷിനിരീക്ഷകനുമായ ശ്രീ. സി. റഹീം വിശിഷ്ടാഥിതിയായി പങ്കെടുത്തു . വായനയുടെ വ്യത്യസ്ത ലോകം അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. വായന എന്നത് കേവലം പുസ്തകവായന മാത്രമല്ല പ്രപഞ്ചത്തിലുള്ള ഏതൊരുവസ്തുക്കളുടെയും വായനകൂടിയായിരിക്കണമെന്നു അദ്ദേഹം കുട്ടികളോട് പറഞ്ഞു. അതിനുശേഷം കുട്ടികളുമായുള്ള അദ്ദേഹത്തിന്റെ അഭിമുഖം നടന്നു. പരിസ്ഥിതി പ്രശ്നങ്ങൾ, പത്രപ്രവർത്തനമേഖല, പക്ഷിനിരീക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ധാരാളം ചോദ്യങ്ങൾ കുട്ടികൾ ചോദിച്ചു. അവയ്ക്കു അദ്ദേഹം നൽകിയ മറുപടി ഏറെ അറിവുപകരുന്നതായിരുന്നു. അതിനുശേഷം സാഹിത്യത്തിൻറെ വിവിധ മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടു കുട്ടികൾ തയാറാക്കിയ രചനകളുടെ പ്രദർശനം നടന്നു.
ജൂൺ 19 വായനാദിനത്തിൽ ആരംഭിച്ച വാരാഘോഷ പരിപാടിയിൽ വൈവിദ്യങ്ങളായ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. സാഹിത്യ ക്വിസ്സ്, പുസ്തക പരിചയം, വായന മത്സരം, കവി പരിചയം, കവിതാപാരായണം, ചൊൽക്കാഴ്ച, “പുസ്തകക്കൂട്” സമർപ്പണം എന്നിവ ഉൾപ്പെടുത്തിയിരുന്നു. മുഴുവൻ പരിപാടികളും കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായി. പ്രിസിപ്പാൾ ശ്രീ. അഷ്റഫ് എം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആര്യ ഉദയൻ സ്വാഗതവും ദേവിക പി നന്ദിയും പറഞ്ഞു. പി. ടി. എ പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ നായർ, എൻ .എസ്. എസ് പ്രോഗ്രാം ഓഫീസർ അശ്വതി ആർ അധ്യാപകരായ ഉണ്ണികൃഷഷ്ണൻ എസ്. ആർ, മഞ്ജു ചന്ദ്രൻ, ദിവ്യ എസ്. പുഷ്പൻ, രഞ്ജിനി ആർ, ചിത്രകലാ, സജിനി, ഉഷ, എന്നിവർ പങ്കെടുത്തു.