തെങ്ങമം ഗ്രാമത്തിന്റെ ചിരകാല സ്വപ്നം പൂവണിയുന്നു. തെങ്ങമം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് അടൂർ M.L.A ശ്രീ . ചിറ്റയം ഗോപകുമാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു . M.L.A ശ്രീ . ചിറ്റയം ഗോപകുമാർ 20/01/2017 നു നിർവഹിച്ചു . വൈവിധ്യമാർന്ന കുട്ടികളുടെ ഘോഷയാത്ര , പായസ വിതരണം എന്നിവ ഉണ്ടായിരുന്നു . ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ . മുരുകേഷ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. വിമൽ കൈതക്കൽ , പള്ളിക്കൽ ഗ്രാമപഞ്ചായത് മെമ്പർമാരായ ശ്രീ. ശിവദാസൻ , ശ്രീ. സന്തോഷ് , പി .ടി .എ പ്രസിഡണ്ട് ശ്രീ .കെ. ഉണ്ണികൃഷ്ണൻ നായർ , വൈസ് പ്രസിഡന്റ് ശ്രീമതി. വാവാച്ചി , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ , രക്ഷകർത്താക്കൾ , നാട്ടുകാർ , വിദ്യാർഥികൾ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു .പ്രിൻസിപ്പാൾ ശ്രീ . അഷ്റഫ് സ്വാഗതവും , ഹെഡ്മിസ്ട്രസ് ശ്രീമതി. അനിത നന്ദിയും പറഞ്ഞു . വിദ്യാർത്ഥിനികളുടെ സ്വാഗത ഗാനം ഏവരെയും ആകർഷിച്ചു.