തെങ്ങമം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം ടീം മുൻകൈയെടുത്തു നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം 2018 ജൂൺ 29 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് തെങ്ങമം ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ ചേരുന്ന മഹാ സമ്മേളനത്തിൽ വെച്ച് നിർവഹിക്കപെടുന്നു.
ബഹു. അടൂർ എം. എൽ. എ, ശ്രീ. ചിറ്റയം ഗോപകുമാർ നിർവഹിക്കുന്ന ചടങ്ങിന് ബഹു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജി. പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. റ്റി. മുരുകേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. വിമൽ കൈതക്കൽ, പള്ളിക്കൽ ഗ്രാമപഞ്ചായത് മെമ്പർമാരായ ശ്രീ. എം. ശിവദാസൻ, ശ്രീമതി. ആര്യ ദിനരാജ്, ശ്രീ. സദാശിവൻ, ശ്രീ. സന്തോഷ്, ശ്രീമതി. ഷീജാറോബി, നാഷണൽ സർവീസ് സ്കീം (ഹയർ സെക്കണ്ടറി ) സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ, ജില്ലാ കോഓർഡിനേറ്റർ ശ്രീ. ബിജുകുമാർ, പി. എ. സി. അംഗം ശ്രീ. പി. ആർ. ഗിരീഷ് എന്നിവരും പ്രാദേശിക രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സാക്ഷികളാകുന്നു.
അച്ഛനും അമ്മയും നഷ്ടപെട്ട ഈ സ്കൂളിലെ ഞങ്ങളുടെ കൂട്ടുകാർ അഖിൽ ഉണ്ണിത്താനും, പൂർവ വിദ്യാർഥിനിയായിരുന്ന നീതു ഉണ്ണിത്താനും വേണ്ടിയാണ് ഞങ്ങൾ ഈ കർമ്മം ഏറ്റെടുത്തത്. ഇരുവരും ഈ സ്കൂളിൽ നിന്നും ഹയർ സെക്കണ്ടറിക്ക് മുഴുവൻ വിഷയങ്ങൾക്കും A* വാങ്ങി വിജയിച്ചത് ഞങ്ങൾക്ക് ഇരട്ടി മധുരം സമ്മാനിക്കുന്നതാണ്.
തെങ്ങമം ഗവൺമറന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഏറ്റെടുത്തു ചെയ്യുന്ന പ്രഥമ വീട് നിർമ്മാണം ആയിരുന്നു ഇത്. പണി പൂർത്തിയാക്കുവാൻ നല്ലവരായ നാട്ടുകാർ, രക്ഷിതാക്കൾ, പ്ലസ് ടൂവിലെയും പ്ലസ് വണ്ണിലേയും വിദ്യാർത്ഥികൾ, പി. ടി. എ, ഹയർസെക്കണ്ടറി യിലേ അധ്യാപ- അനധ്യാപകർ, എന്നിവർ ഏറെ സഹായിച്ചു. പ്രോഗ്രാം ഓഫീസർ ആയിരുന്ന ശ്രീമതി. ആർ. അശ്വതി ടീച്ചർ ആയിരുന്നു ഇതിനായി ഏറ്റവും കൂടുതൽ കഷ്ടപെട്ടത്. ടീച്ചറിന്റെ ആത്മാർത്ഥതക്കും, സന്മനസ്സിനും തെങ്ങമം ഗ്രാമത്തിന്റെ അളവറ്റ നന്ദി.
ഞങ്ങളുടെ ഈ സംരംഭത്തിന് സാമ്പത്തികമായി ഏറെ സഹായിച്ച എന്റെ ആത്മ മിത്രം ശ്രീ. നസീർഖാൻ, ഞങ്ങളുടെ സുവോളജി അദ്ധ്യാപിക ആയ ശ്രീമതി. അജീന ടീച്ചറും കുടുംബവും സുഹൃത്തുക്കളും, പ്രവാസി സുഹൃത്തുക്കൾ മറ്റ് സുമനസ്സുകൾ എന്നിവർക്ക് ഒരായിരം നന്ദി.
വീടിന്റെ പണി പൂർത്തീകരിച്ചു തന്ന ശ്രീ. ബാലൻ മേശരിക്ക് ഒരായിരം നന്ദി. സംരംഭത്തിന് മുഴുവൻ പിന്തുണയും തന്ന പി. ടി. എ പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ നായർ, പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെയും സ്മരിക്കുന്നു.
ഈ ചടങ്ങിന് സാക്ഷികളാകാൻ ഏവരെയും തെങ്ങമം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലേയ്ക്ക് ക്ഷണിക്കുന്നു.