തെങ്ങമം ഗവ . ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ ഓരോ ആഴ്ചയിലും സ്വന്തം വീടുകളിൽ നിന്നും ശേഖരിച്ചുകൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കൾ തെങ്ങമം ഗ്രാമത്തിലെ നിർധനരും രോഗികളുമായിട്ടുള്ളവർക്ക് വിതരണം ചെയ്യുന്നു. ഓരോ ആഴ്ചയിലും ഏഴു കുട്ടികൾ വീതമുള്ള ഗ്രൂപ്കളാണ് ഇവ സംഭരിച് വിതരണം ചെയ്യുന്നത്.
- അനാഥയായ പെണ്ണമ്മ എന്ന മുത്തശ്ശിക്ക്.
- അച്ഛനമ്മമാർ ഉപേക്ഷിച്ച മൂന്നു കുട്ടികളെ സംരക്ഷിക്കുന്ന നിർധനയായ അമ്മയ്ക്ക്.
- കാൻസർ രോഗിയായ മുത്തശ്ശിക്കും അവരുടെ സംരക്ഷണയിലുള്ള രണ്ടു കുട്ടികൾക്കും.
- കരൾ രോഗ ബാധിതയായ രേഖ റാണി എന്ന യുവതിയ്ക്ക്.