തെങ്ങമം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സൗഹൃദ ക്ലബ്ബിന്റെയും, കരിയർ ഗൈഡൻസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 05/12/2017 തീയതിൽ പമ്പയിൽ ” ഹരിത ശബരിമല ” യുമായി ബന്ധപ്പെട്ട ഒരു ക്യാമ്പയിൻ നടത്തി. പ്രിൻസിപ്പൽ ശ്രീ . അഷ്റഫ്. എം , സൗഹൃദ കോ ഓർഡിനേറ്റർ ശ്രീമതി. മഞ്ജു ചന്ദ്രൻ , കരിയർ കോ ഓർഡിനേറ്റർ ശ്രീമതി. രഞ്ജിനി. ആർ , ശ്രീമതി. അഞ്ചു ടീച്ചർ , പി. ടി. എ പ്രതിനിധികളായ ശ്രീ. അജി, ശ്രീ. വിമൽകുമാർ എന്നിവരും വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്നു.