തെങ്ങമം ഗവ . ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സഹപാഠിക്ക് വീട് നിര്‍മ്മിച്ചുനല്‍കുക എന്ന ലക്ഷ്യത്തോടെ തെങ്ങമം ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം അംഗങ്ങളും സഹപാഠികളും ചേര്‍ന്ന് രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടെയും പി.റ്റി.എ അംഗങ്ങളുടെയും സുമനസ്സുകളുടെയും സഹായത്തോടെ,ഇതേ സ് കൂളിലെ വിദ്യാര്‍ത്ഥിയായ അഖില്‍ ഉണ്ണിത്താനും പൂര്‍വ്വവിദ്യാര്‍ത്ഥിനിയായ നിറ്റു ഉണ്ണിത്താനും വേണ്ടി നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ കല്ലിടീല്കര്മ്മം ബഹു. അടൂര്‍ എം. എല്‍. എ ശ്രീ. ചിറ്റയം ഗോപകുമാര്‍ 28/01/2018 ഞായറാഴ്ച രാവിലെ 8.45 ന് നിര്‍വ്വഹിച്ചു. അച്ഛനമ്മമാര്‍ മരണപ്പെട്ട ഈ കുട്ടികള്‍ വല്യച്ഛന്റെ സംരക്ഷണയിലാണ്കഴിയുന്നത്.
നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ രജതജൂബിലിയുടെ ഭാഗമായാണ് രജതഭവന നിര്‍മ്മാണം നടക്കുന്നത്. പ്രസ്തുത ചടങ്ങില്‍ ജില്ലാപഞ്ചായത്തംഗം ശ്രീ. റ്റി. മുരുകേശ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. സദാശിവന്‍പിളള, ശ്രീമതി . ആര്യദിന്രാജ്, ശ്രീമതി സുലേഖ, പി. റ്റി. എ. പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് നായര്‍, പ്രിന്‍സിപ്പല്‍ ശ്രീ . അഷ്റഫ്. എം, എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി . ആര്. അശ്വതി, പത്തനംതിട്ട ജില്ലാസഹകരണ ബാങ്ക് തെങ്ങമം ശാഖാ മാനേജര്‍ ശ്രീ. തോട്ടുവ മുരളി, പി. റ്റി. എ. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രീ. വിമല്‍കുമാര്‍, ശ്രീ .എം. ആര്. ഗോപകുമാര്‍ , ശ്രീ. അജി, മുന്‍ പി. റ്റി. എ. പ്രസിഡന്റ് ശ്രീ. .എം. മധു, ശ്രീമതി. വാവാച്ചി, ഹയര്‍സെക്കന്ററി അധ്യാപകരായ ഡോ. കെ. സന്ധ്യാകുമാരി, ശ്രീമതി. മഞ്ജുചന്ദ്രന്. S, ശ്രീമതി .സജിനി. S, ശ്രീമതി. രഞ്ജിനി. R, ശ്രീമതി. അഞ്ചു. A. K, സഹപാഠികള്‍, രക്ഷാകര്ത്താക്കള് ,നാട്ടുകാര്‍, നാഷണല്‍ സര്‍വ്വീസ് സ്കീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.